പത്തനംതിട്ട: കോട്ടയത്തു നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥിനികളെ പമ്പവഴി പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കി വിട്ടു. പമ്പയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനികള്‍. നിലയ്ക്കലില്‍ വച്ചാണ് സംഘര്‍ഷം ഉണ്ടായത്. യാത്രക്കാരെ പരിശോധിച്ചതിനു ശേഷം മാത്രമാണ് ഇതുവഴി ബസ്സുകള്‍ കടത്തിവിടുന്നത്.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥിനികളെ ബസ്സില്‍ നിന്നും വലിച്ചിറക്കിയത്. കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥിനികളാണ് പമ്പയില്‍ സന്ദര്‍ശനത്തിനായി എത്തിയത്.

പമ്പയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായാണ് തങ്ങൾ എത്തിയതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. സന്നിധാനത്തേക്കയ്ക്ക് പോകുക എന്നതായിരുന്നില്ല ഇവരുടെ ലക്ഷ്യം. പ്രതിഷേധം കടുത്തതോടെ ഇവരെ പൊലീസ് എത്തി സമീപത്തെ ഹോട്ടലിലേക്ക് മാറ്റി.

നിലയ്ക്കൽ വഴി പോകുന്ന വാഹനങ്ങളെല്ലാം പ്രതിഷേധക്കാർ പരിശോധനയ്ക്കു ശേഷം മാത്രമാണ് കടത്തിവിടുന്നത്. സ്വകാര്യ വാഹനങ്ങളെ നിലയ്ക്കലിനപ്പുറത്തേക്ക് പ്രതിഷേധക്കാർ കടത്തിവിടുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ