ശബരിമല:  ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിളളയോട് നട അടയ്ക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്.ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയോട് ക്ഷോഭിച്ചുകൊണ്ടാണ്  തന്ത്രി കണ്ഠരര് രാജീവര് ഇങ്ങനെ പ്രതികരിച്ചതെന്ന്  മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോട്  മാതൃഭൂമി ന്യൂസിനോട്  പ്രതികരിക്കുകയായിരുന്നു തന്ത്രി .

Read More: ‘സിപിഎം വിഭാഗ മാധ്യമപ്രവര്‍ത്തകര്‍ യുറേക്കാ..യുറേക്കാ എന്ന് വിളിച്ച് കൂവുന്നു’; ശ്രീധരന്‍ പിളള

ഒരു അഭിഭാഷകനായ തന്നോട് തന്ത്രി അഭിപ്രായം ചോദിച്ചതാണെന്നും മുമ്പ് സിപിഎമ്മും കോണ്‍ഗ്രസ്സും എല്ലാം ഉപദേശം തേടിയിട്ടുണ്ടെന്നുമായിരുന്നു ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞത്.

Read More: “നട അടയ്ക്കാൻ തന്ത്രിക്ക് ധൈര്യം നൽകിയത് ഞാൻ” പിഎസ് ശ്രീധരൻ പിളളയുടെ പ്രസംഗം ഇങ്ങിനെ

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നട അടയ്ക്കണമെന്ന് താന്‍ തന്ത്രിയോട് പറഞ്ഞതായി യുവമോര്‍ച്ചയുടെ യോഗത്തില്‍ സംസാരിക്കുമ്പോളാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇത് പുറത്ത് വന്നതോടെ വലിയ വിവാദമാകുകയും തുടര്‍ന്ന് തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ശ്രീധരന്‍പിള്ള വാദിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് തന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ