/indian-express-malayalam/media/media_files/uploads/2018/10/train.jpg)
Sabarimala Special Trains 2018-19: കൊച്ചി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നിന്നും കാക്കിനാടയിൽ നിന്നുമാണ് കൊല്ലം വരെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാക്കിനാടയിൽ നിന്ന് കൊല്ലത്തേക്കുളള ട്രെയിൻ സുവിധ ട്രെയിനാണ്.
വിശാഖപട്ടണം-കൊല്ലം സ്പെഷൽ ട്രെയിൻ
08515 നമ്പർ സ്പെഷൽ ട്രെയിൽ വിശാഖപട്ടണത്ത് നിന്നും, നവംബർ 17 മുതൽ ജനുവരി 15 വരെയുളള എല്ലാ ശനി, ചൊവ്വ ദിവസങ്ങളിലും സർവ്വീസ് നടത്തും. രാത്രി 11.15 നാണ് ട്രെയിൻ പുറപ്പെടുക. നവംബർ 17, 20, 24, 27; ഡിസംബർ 1, 4, 8, 15, 22, 25; ജനുവരി മാസം അഞ്ച്, 12, 15 തീയതികളിലാണ് ട്രെയിൻ യാത്ര ആരംഭിക്കുക. തൊട്ടടുത്ത തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിന് ഈ ട്രെയിനുകൾ കൊല്ലത്ത് എത്തും.
കൊല്ലത്ത് നിന്ന് വിശാഖപട്ടണത്തേക്ക് ട്രെയിൻ നമ്പർ 08516 നവംബർ 19 മുതൽ ജനുവരി 17 വരെയുളള എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തിന് തിരികെ പോകും. തൊട്ടടുത്ത ദിവസം വൈകിട്ട് ആറരയ്ക്ക് ട്രെയിൻ വിശാഖപട്ടണത്ത് എത്തും.
കാക്കിനാട-കൊല്ലം സുവിധ ട്രെയിൻ
ട്രെയിൻ നമ്പർ 82717. കാക്കിനാടയിൽ നിന്ന് നവംബർ മാസം 15, 19, 23 തീയതികളിൽ രാത്രി 11.50 നാണ് ട്രെയിൻ പുറപ്പെടുക. കൊല്ലത്ത് 17, 21, 25 തീയതികളിൽ രാവിലെ ഏഴ് മണിക്കാണ് ട്രെയിൻ എത്തിച്ചേരുക.
കൊല്ലത്ത് നിന്ന് തിരിച്ച് കാക്കിനാട ടൗണിലേക്കുളള ട്രെയിൻ നമ്പർ 82718 നവംബർ 17, 21, 25 തീയതികളിൽ രാവിലെ പത്ത് മണിക്ക് പുറപ്പെടും. അടുത്ത ദിവസം വൈകീട്ട് ആറരയ്ക്കാണ് ഇത് കാക്കിനാടയിൽ എത്തിച്ചേരുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.