/indian-express-malayalam/media/media_files/uploads/2018/12/sabarimala-7591.jpeg)
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിലെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിനും ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനും ആയിരിക്കും സുരക്ഷ മേല്‍നോട്ട ചുമതലയെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടമാണ് ഐ ജി എസ് ശ്രീജിത്ത് നിര്‍വഹിക്കുന്നത്. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഡി ഐ ജി എസ് സുരേന്ദ്രനും ആയിരിക്കും. പൊലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, ക്രൈംബ്രാഞ്ച് എസ്.പി പി ബി രാജീവ് എന്നിവരെ നിയോഗിച്ചു.
കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ക്രൈംബ്രാഞ്ച് എസ് പി ഷാജി സുഗുണന്‍ എന്നിവര്‍ പമ്പയിലും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ട്രാഫിക് എസ് പി (നോര്‍ത്ത്) ജോണ്‍കുട്ടി കെ എല്‍ എന്നിവര്‍ നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.
വടശ്ശേരിക്കരയില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കമാന്‍ഡന്റ് അന്‍വിന്‍ ജെ ആന്റണി, എരുമേലിയില്‍ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് എന്നിവരെയും പോലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.