തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭിന്നതയിലായ പന്തളം കൊട്ടാരത്തിനും തന്ത്രിക്കും എതിരെ രൂക്ഷമായ ഭാഷയിൽ മന്ത്രി ജി സുധാകരന്റെ വിമർശനം. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയ്ക്ക് മോഷണ സ്വഭാവമുളളത് കൊണ്ടാണ് അദ്ദേഹം തിരുവാഭരണം തിരിച്ചുകിട്ടുമോയെന്ന് സംശയിച്ചതെന്നും മന്ത്രി പറഞ്ഞു.

ശശികുമാര വർമ്മയെ കളളനെന്ന് വിമർശിച്ചാണ് മന്ത്രി സംസാരിച്ചത്. ശശികുമാര വർമ്മയ്ക്ക് പന്തളം കൊട്ടാര പ്രതിനിധിയാവനോ കൊട്ടാര കാര്യങ്ങളിൽ ഇടപെടാനോ അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു.കൊട്ടാരത്തിന് പുറത്ത് താമസിച്ച ശശികുമാര വർമ്മപഴയ എസ്എഫ്ഐ ഭാരവാഹിയാണെന്നും പറഞ്ഞു.

അയ്യപ്പനെ കൊല്ലാൻ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന് ഉളളതെന്ന് മന്ത്രി പരിഹസിച്ചു. അതേസമയം ശബരിമല തന്ത്രി സ്ഥാനത്ത് സാമ്പത്തിക താത്പര്യം കൊണ്ടാണ് കണ്ഠരര് രാജീവര് കടിച്ച് തൂങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ ടോൾ പിരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പത്ത് ടോള്‍ പ്ലാസകള്‍കൂടി അടയ്ക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതില്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ എന്‍ഡിഎ ഭരണമാണ് കേരളത്തിന് നേട്ടമുണ്ടാക്കിയതെന്നും മന്ത്രി പ്രശംസിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ