കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ച പിഴ അടയ്ക്കില്ലെന്ന്  ശോഭ സുരേന്ദ്രൻ. ഹൈക്കോടതിക്ക് മുകളിൽ കോടതിയുണ്ടെന്ന് പറഞ്ഞ അവർ സുപ്രീം കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്നും വ്യക്തമാക്കി. സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾക്കെതിരെ കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഹർജി ദുരുദ്ദേശ്യപരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.

ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്ന് ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ച്  മാപ്പ് പറഞ്ഞു.

വില കുറഞ്ഞ പ്രശസ്തി തനിക്ക് അവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല കോടതി കാര്യങ്ങളെക്കുറിച്ച് വക്കിലുമായി സംസാരിക്കാമെന്നും ശോഭാ സുരേന്ദ്രൻ. എഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.

ശോഭ സുരേന്ദ്രന്റെ ഹർജി ദുരുദ്ദേശപരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല ഹർജികളിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്താനാണോ ശ്രമം എന്ന് കോടതി ചോദിച്ചു. വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ശോഭ സുരേന്ദ്രന് കോടതി നൽകി. കോടതിയുടെ സമയം പാഴാക്കിയതിനും ദുരുദ്ദേശപരമായ ഹർജി സമർപ്പിച്ചതിനുമാണ് പിഴ ശിക്ഷ.

ആർഎസ്എസ് അനുവദിച്ചാൽ കോടിയേരിയെ ചെരിപ്പൂരി അടിക്കുമെന്ന് ശോഭ സുരേന്ദ്രൻ

കേരള ഹൈക്കോടതിയാണ് ശോഭ സുരേന്ദ്രൻ 25000 രൂപ പിഴയടക്കാൻ ഉത്തരവിട്ടത്.ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. അദ്ദേഹം ശോഭ സുരേന്ദ്രന് വേണ്ടി കോടതിയോട് മാപ്പു പറഞ്ഞു.

ശബരിമല സന്നിധാനത്തടക്കമുളള പൊലീസ്  നടപടികൾ ചോദ്യം ചെയ്തായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഹർജി. സെപ്റ്റംബർ 29 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങൾ ഹാജരാക്കാൻ നടപടിയെടുക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയെ പേടിയാണെങ്കിൽ ഗവർണർ സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രൻ

കേസുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഹാജരാക്കണമെന്നും പൊലീസുകാർക്ക് എതിരെ നടപടിയെടുക്കണമെന്നും ശോഭ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.