ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജഡ്ജിമാരുടെ ചേംബറിൽ വച്ചായിരിക്കും ഹര്‍ജികൾ പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
48 ഹർജികളാണ് നാളെ കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

Read Also: പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണം: ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ശബരിമല വിഷയത്തിലെ റിട്ട് ഹർജികളും നാളെ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുന്നത്.

കേസിൽ ദേവസ്വം ബോർഡിന് വേണ്ടി ആര്യാമ സുന്ദരം കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിൽ പുതിയ അഭിഭാഷകനാകും എത്തുന്നത്. മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകാനില്ലെന്നു നേരത്തേ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.