scorecardresearch

ശബരിമല: രാഹുൽ ഗാന്ധിയുടെ നിലപാട് കേരള ഘടകത്തെ ബാധിക്കില്ലെന്ന് ചെന്നിത്തല

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
ramesh chennithala on sabarimala verdict

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് എഐസിസിയുടെ മുൻ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പ്രത്യേക തീരുമാനം എടുക്കാൻ എഐസിസി അനുമതി നൽകിയതാണ്. ശബരിമല വിഷയത്തിലെ രാഹുൽ ഗാന്ധി നിലപാട് കേരള ഘടകത്തെ ബാധിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Advertisment

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് രാഹുല്‍ വ്യക്തമാക്കി. എക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നത് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെപിസിസി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അവരുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞു.

Rahul Gandhi Sabarimala Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: