Latest News

പൊലീസ് റിപ്പോര്‍ട്ട് എത്തിയില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റി

ആന്ധ്രയില്‍നിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മല കയറുന്നതില്‍നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലായിരുന്നു രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്

sabarimala, ശബരിമല,rahul easwar, രാഹുൽ ഈശ്വർ, pinarayi vijayan, പിണറായി വിജയൻ, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
രാഹുൽ ഈശ്വർ

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തുന്നതിനിടെ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കാതെ വന്നതോടെയാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചത്.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആന്ധ്രയില്‍നിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മല കയറുന്നതില്‍നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലായിരുന്നു രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നും പരാതിയുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

രാഹുല്‍ ജയിലില്‍ നിരാഹാരം തുടരുകയാണെന്നാണു വിവരം. എന്നാല്‍ ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് രാഹുല്‍ തുടരുന്നതെന്ന് പൊലീസ് പറയുന്നു. രാഹുലിനെ പൊലീസ് ജയിലില്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് പറഞ്ഞു കൊണ്ട് ഭാര്യ ദീപ രംഗത്തെത്തിയിരുന്നു.

പൊലീസ് സുരക്ഷയില്‍ പമ്പ കടന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച ആന്ധ്ര കുടുംബത്തെ പൊലീസ് പിന്മാറിയതോടെ രാഹുലും സംഘവും തടയുകയായിരുന്നെന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തിയാണു പിന്തിരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala rahul eswar bail postponed

Next Story
ഹാര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്; ജി സുധാകരന്‍g sudhakaran, PWD minister
The moderation of comments is automated and not cleared manually by malayalam.indianexpress.com