കൊട്ടാരക്കര: രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് അനാവശ്യമാണെന്നും രാഹുല്‍ അക്രമത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. കൊട്ടാരക്കര സബ് ജയിലിനു മുന്നില്‍ നിന്നും ഫെയയ്‌സ്ബുക്ക് ലൈവില്‍ കരഞ്ഞുകൊണ്ടായിരുന്നു ദീപ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അറസ്റ്റ് ചെയ്തതിനെക്കാള്‍ പ്രതിഷേധം അറസ്റ്റ് ചെയ്തുകൊണ്ടു പോയ രീതിയിലാണെന്ന് ദീപ പറഞ്ഞു. രഹസ്യമായി ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ കൊണ്ടുവന്നതെന്ന് ദീപ പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഉണ്ടായിരുന്നു.

ആന്ധ്രപ്രദേശില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ സമയത്ത് പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അപ്പോള്‍ സന്നിധാനത്തായിരുന്നുവെന്നും ദീപ പറയുന്നു.

ഇന്നലെ മുതല്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം കിടക്കുകയാണ്. ശബരിമലയ്ക്കു വേണ്ടിയുളള നിരാഹാരമാണിത്. ജയിലില്‍ അല്ലായിരുന്നെങ്കിലും രാഹുല്‍ അത് ചെയ്‌തേനെയെന്ന് ദീപ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുമാണ് ദീപ ലൈവ് വന്നത്. രാഹുലിന്റെ കുടുംബാംഗങ്ങളും ദീപയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ