മുഖ്യമന്ത്രി പിണറായി വിജയന്റെ കോന്താലയിലല്ല താക്കോൽകൂട്ടമെന്ന് തെളിഞ്ഞു: രാഹുൽ ഈശ്വർ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടന അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നെന്നും രാഹുൽ ഈശ്വർ

sabarimala, ശബരിമല,rahul easwar, രാഹുൽ ഈശ്വർ, pinarayi vijayan, പിണറായി വിജയൻ, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
രാഹുൽ ഈശ്വർ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദുക്കളെ വഞ്ചിച്ചുവെന്ന് രാഹുൽ ഈശ്വർ. ദേവസ്വം ബോർഡിന്റെയും സർക്കാരിന്രെയും അനുവാദമില്ലാതെ തന്നെ ശബരിമല നട അടയ്ക്കാൻ തന്ത്രിക്ക് പറ്റുമെന്ന് തെളിഞ്ഞെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

“ആചാരലംഘനം നടന്നാൽ നടയടയ്ക്കുമെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ തന്ത്രിക്ക് അതിന് സാധിക്കുമെന്ന് വ്യക്തമായി. തന്ത്രി വാക്ക് പാലിച്ചു. ഇനി എൻഎസ്എസ് ഉൾപ്പടെയുള്ള ഹിന്ദു സംഘടനകൾ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കണം. അതിശക്തമായ പ്രതിഷേധവും പ്രക്ഷോഭവും മുന്നോട്ട് കൊണ്ടു പോണം,” രാഹുൽ ഈശ്വർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോന്താലയിലല്ല താക്കോൽക്കൂട്ടമെന്ന് തന്ത്രി ഓർമ്മിപ്പിച്ചുവെന്ന് രാഹുൽ ഈശ്വർ. ഹിന്ദുക്കൾ വഞ്ചിക്കപ്പെട്ടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടന അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തര ഹർത്താൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സാഹചര്യം മനസിലാക്കി ഹർത്താലുമായി സഹകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം ശക്തമായി. പാലക്കാട് നടന്ന സംഘർഷം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടിയതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala rahul easwar against pinarayi vijayan

Next Story
ശബരിമല യുവതീ പ്രവേശനം: കൈയ്യടിച്ച് രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com