Latest News

ശബരിമലയില്‍ പോയ അധ്യാപികയെ സ്കൂളിൽ നിന്നും വിലക്കി, വാടക വീട്ടില്‍ നിന്നും പുറത്താക്കി

ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച് ഇന്നലെ മടക്കി അയക്കുകയായിരുന്നു

കോഴിക്കോട്: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനായി എരുമേലിവരെയെത്തി തിരിച്ചു പോരേണ്ടി വന്ന യുവതിയ്ക്ക് നാട്ടില്‍ വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിയെയാണ് (42) ചോവയൂരിലെ വാടക വീട്ടില്‍ നിന്നും ഉടമസ്ഥന്‍ ഇറക്കിവിട്ടത്. ചേവായൂരിലെ വാടക വീട്ടിലേയ്ക്ക് തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കിട്ടിയിട്ട് ഇനി ജോലിക്ക് വന്നാല്‍ മതിയെന്നാണ് സ്‌കൂള്‍ അധികൃതരും ബിന്ദുവിനോട് പറഞ്ഞിരിക്കുന്നത്. അതേസമയം ബിന്ദു അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും പ്രതിഷേധക്കാരെത്തി.

ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച് ഇന്നലെ മടക്കി അയക്കുകയായിരുന്നു. രണ്ട് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. സി.ഐയുടെ നേതൃത്വത്തില്‍ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ബിന്ദുവിനെ തിരികെ ജീപ്പില്‍ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പില്‍ കയറ്റിയത്.

ബിന്ദുവിനെ കയറ്റി ജീപ്പ് മുന്നോട്ടെടുക്കുന്ന സമയത്ത് വാതില്‍ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടര്‍ന്ന് ബിന്ദുവിനെ കണമല സ്റ്റാന്‍ഡിലെത്തിക്കുകയും അവിടുന്ന് പൊലീസ് സംരക്ഷണത്തോടെ പമ്പ ബസില്‍ കയറ്റിയയ്ക്കുകയും ചെയ്തു. എന്നാല്‍ യാത്രയ്ക്കിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ വട്ടപ്പാറയില്‍ ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന മറ്റ് അയ്യപ്പ ഭക്തരും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീടിവരെല്ലാം ബസിന് ചുറ്റും ശരണം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെ കൂടുതല്‍ പൊലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പില്‍ കയറ്റി ഈരാറ്റുപേട്ട സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala protest women entry supreme court verdict

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com