scorecardresearch

കസ്റ്റഡിയിലെടുത്തവരുടെ ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ചു; പ്രതിഷേധം അവസാനിപ്പിച്ച് മുരളീധരന്‍ എംപി

Sabarimala Temple Protests Today Live News Updates: പമ്പയിൽ സൗകര്യങ്ങൾക്ക് കുറവുണ്ട്. എന്നാൽ സർക്കാരിന്റെ കൈയിൽ മാന്ത്രിക വടി ഇല്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ

Sabarimala Temple Protests Today Live News Updates: പമ്പയിൽ സൗകര്യങ്ങൾക്ക് കുറവുണ്ട്. എന്നാൽ സർക്കാരിന്റെ കൈയിൽ മാന്ത്രിക വടി ഇല്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ

author-image
WebDesk
New Update
കസ്റ്റഡിയിലെടുത്തവരുടെ ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ചു; പ്രതിഷേധം അവസാനിപ്പിച്ച് മുരളീധരന്‍ എംപി

Sabarimala Temple Protests Today Live News Updates: പത്തനംതിട്ട: സന്നിധാനത്ത് പുറത്ത് കേൾക്കുന്നത്ര പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. തീർത്ഥാടകർ സംതൃപ്തരാണ്. പമ്പയിൽ സൗകര്യങ്ങൾക്ക് കുറവുണ്ട്. എന്നാൽ സർക്കാരിന്റെ കൈയിൽ മാന്ത്രിക വടി ഇല്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ നിലപാടെടുത്തു. ചില പര്യാപ്തതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അവ സർക്കാരിനെ അറിയിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

Advertisment

ശബരിമലയിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് പൊലീസ് നോട്ടീസ് നൽകി. ആറ് മണിക്കൂറിനുള്ളിൽ മലയിറങ്ങണം എന്നാണ് നോട്ടീസിൽ പറയുന്നത്. പ്രാർഥന യോഗങ്ങളിൽ പങ്കെടുക്കരുതെന്നാണ് നോട്ടീസിൽ നിർദേശം . പ്രക്ഷോഭകാരികളെന്ന് ഇന്റലിജൻസ് റിപ്പോർട്ടുള്ളവർക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. ഇന്നലെ ശബരിമല സന്ദർശിച്ച കെ.പി.ശശികലയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍,സി.പി ജോൺ, ജോണി നെല്ലൂർ​ അടങ്ങിയ യുഡിഎഫ് സംഘം പമ്പയിൽ എത്തി പ്രതിഷേധം അവസാനിപ്പിച്ചു. കെഎസ്ആർടിസി ബസിലാണ് പമ്പയിൽ എത്തിയത്.

Sabarimala Temple Protests Today Live News Updates:

8.25 pm: കസ്റ്റഡയിലെടുത്ത 9 പേരുടേയും ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ചു. ഇവരെ സന്നിധാനത്തു നിന്നും തിരിച്ചയച്ചു. അതേസമയം, കസ്റ്റഡിക്കെതിരെ ബിജെപി എംപിമാർ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. കസ്റ്റഡയിലെടുത്തവരെ നിലയ്ക്കലിലേക്ക് കൊണ്ടു പോയി.

Advertisment

7.12 pm: കരുതല്‍ തടങ്കലിലെടുത്തതില്‍ ബിജെപി എംപി വി മുരളീധരന്‍ പ്രതിഷേധിക്കുന്നു. സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം. കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥനെത്തുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് മുരളീധരന്‍ പറയുന്നത്. ബിജെപി നേതാവ് ജെആർ പത്മകുമാറും ഒപ്പമുണ്ട്.

6.45 pm: ഒമ്പത് പേരെ സന്നിധാനത്തു നിന്നും കസ്റ്റഡിയിലെടുത്തു. ഒമ്പത് പേരും ആർഎസ്എസ് ബന്ധമുള്ളവർ. ബിജെപി സർക്കുലർ പ്രകാരം സന്നിധാനത്തെത്തിയവരാണെന്ന് പൊലീസ്. ഇവരെ കരുതല്‍ തടങ്കലിനായി പമ്പയിലേക്ക് കൊണ്ടു പോകുന്നു. കൊല്ലം പരവൂർ സ്വദേശികളാണ് ഒമ്പത് പേരും.

5.45 pm: ശബരിമലയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവ് ആർ.രാജേഷിന് സ‌സ്പെഷൻ. ആരോഗ്യ വകുപ്പാണ് സസ്പെൻഡ് ചെയ്തത്. മലയാറ്റൂർ ഫാർമസിയിലെ ജീവനക്കാരനാണ് രാജേഷ്

5.30 pm: ബിജെപി എംപി വി.മുരളീധരൻ സന്നിധാനത്തെത്തി. ശബരിമലയിലെ ഉദ്യോഗസ്ഥരുടെ കാര്യവും മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.

5.00 pm: സന്നിധാനത്ത് പുറത്ത് കേൾക്കുന്നത്ര പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. തീർത്ഥാടകർ സംതൃപ്തരാണ്. പമ്പയിൽ സൗകര്യങ്ങൾക്ക് കുറവുണ്ട്. എന്നാൽ സർക്കാരിന്റെ കൈയ്യിൽ മാന്ത്രിക വടി ഇല്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ നിലപാടെടുത്തു.

4.45 pm: ശബരിമലയെ കലാപ ഭൂമിയാക്കാൻ ആർഎസ്എസ്സും ബിജെപിയും ശ്രമിക്കുകയാണെന്ന് വി.എസ്.അച്യുതാനന്ദൻ. ശബരിമല സമരത്തിൽ നിന്നും കോൺഗ്രസും ബിജെപിയും പിൻമാറണമെന്ന് വിഎസ് ആവശ്യപ്പെട്ടു

4.30 pm: ആശയ സംവാദത്തിന് ശ്രീധരൻ പിള്ളയെ പരസ്യമായി വെല്ലുവിളിച്ച് കൊടിയേരി. ബിജെപിയുടെ ആശയത്തെ എതിർക്കാൻ സിപിഎം തയ്യാറാണെന്നും കൊടിയേരി പറഞ്ഞു.

4.00 pm: ശബരിമലയിലെ പ്രതിഷേധത്തിൽ സംഘം ചേരാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സർക്കുലർ അംഗീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള

3.30 pm: ജയിലിൽ കഴിയുന്ന കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്. കണ്ണൂർ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഡിവൈഎസ്‌പിയേയും സിഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

3.05 pm: നിലയ്ക്കലിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിളള. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നാളെ ശബരിമലയിലെത്തും

2.30 pm: നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചതിന് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കും

2.05 pm: പിണറായി വിജയൻ 144 പ്രഖ്യാപിച്ചാൽ വിരണ്ട് എല്ലാവരും അനുസരിക്കുമെന്ന് കരുതിയെങ്കിൽ അത് നടക്കില്ലെന്ന് ഞങ്ങൾ തെളിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാനുളള ഒരു നടപടിക്കും യുഡിഎഫിനില്ല. അതിനാൽ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും പമ്പയിൽ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും ചെന്നിത്തല

1.45 pm: യുഡിഎഫ് നേതാക്കളുടെ പ്രതിഷേധം പമ്പയിൽ അവസാനിപ്പിച്ചു. സന്നിധാനത്തേക്ക് ഇല്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

1.25 pm: ദേവസ്വം മന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. കാസർഗോഡ് വച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ ശരണം വിളിച്ച് പ്രതിഷേധിച്ചത്. ഇതിന് ശേഷം മന്ത്രിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തി.

1.15 pm: ശബരിമലയിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് പൊലീസ് നോട്ടീസ് നൽകുന്നു. ആറ് മണിക്കൂറിനുള്ളിൽ മലയിറങ്ങണം എന്നാണ് നോട്ടീസിൽ പറയുന്നത്. പ്രാർഥന യോഗങ്ങളിൽ പങ്കെടുക്കരുതെന്ന് നോട്ടീസിൽ നിർദേശം

01.10 pm: യുഡിഎഫ് സംഘം പമ്പയിലെത്തി.

01.00 pm: നിരോധനാജ്ഞ ലംഘനം യുഡിഎഫിന്റെ പ്രഖ്യാപിത നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

12.30 pm:

12.25 pm : യുഡിഎഫ് സംഘം ബസ്സിൽ പമ്പയിലേക്ക്

12.15 pm : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുകയാണ് മന്ത്രി. പ്രളയത്തെ തുടർന്ന് പമ്പയിൽ സംഭവിച്ച നാശനഷ്ട്ങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കിയെന്നും ദേവസ്വം മന്ത്രി പറഞ്ഞു

12.00 pm: എല്ലാവരെയും ശബരിമലയിലേക്ക് കടത്തി വിടാമെന്ന് പൊലീസ് ഉമ്മൻ ചാണ്ടിയെ അറിയിച്ചതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് യുഡിഎഫ് സംഘം ബേസ് ക്യാമ്പിലേക്ക് മടങ്ങി

11.55 am: പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായ് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുന്നു

11.45 am: ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന 144 പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്‌പിയോട് ആവശ്യപ്പെട്ടു

11.35 am: എസ്‌പി യതീഷ് ചന്ദ്രയും യുഡിഎഫ് നേതാക്കളും ചർച്ച നടത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ എസ്‌പി യതീഷ് ചന്ദ്രയുമായി വാക്കു തർക്കം

11.30 am: എംഎൽഎമാരെയും ജനപ്രതിനിധികളേയും മാത്രം ശബരിമലയിലേക്ക് കടത്തിവിടൂ​ എന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘം നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് നിലയ്ക്കലിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുന്നു

11.15 am: യുഡിഎഫ് സംഘത്തെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. എംഎൽഎമാരെ മാത്രം ശബരിമലയിലേക്ക് കടത്തിവിടാമെന്ന് പൊലീസ് യുഡിഎഫ് സംഘത്തെ അറിയിച്ചു

11.10 am:: യുഡിഎഫ് സംഘം നിലയ്ക്കലിൽ എത്തി. പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, സി.പി.ജോൺ, ബെന്നി ബെഹനാൻ എന്നിവരടങ്ങുന്ന സംഘമാണ് നിലയ്ക്കലിൽ എത്തിയത്.

10.45 am: ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പോലും ക്രൂരമായി ആക്രമിച്ചു. ദൃശ്യമാധ്യമങ്ങളെയും വനിതാ റിപ്പോർട്ടർമാരെയും ആക്രമിച്ചു. പൊലീസ് പരമാവധി സംയമനം പാലിച്ചു. അറസ്റ്റ് സ്വാഭാവിക നടപടിയെന്നും മുഖ്യമന്ത്രി

10.30 am: സമരക്കാരുടെ ഉദ്ദേശ്യം മനസ്സിലായിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സമരം ഭക്തിയുടെ പേരിലല്ല. ശബരിമല പ്രതിഷേധത്തിൽ ആർഎസ്എസ്സിനൊപ്പമാണ് കോൺഗ്രസ്. ആചാര സംരക്ഷകർ തന്നെയാണ് അത് ലംഘിക്കാനും മുൻകൈയ്യെടുത്തത്. ശബരിമലയെ സംഘപരിവാർ രാഷ്ട്രീയ ലക്ഷ്യമാക്കുന്നുവെന്നും മുഖ്യമന്ത്രി

9.30 am: അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പമ്പയിലേക്ക്

9.15 am: നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾക്കുളള നിയന്ത്രണം തുടരുമെന്ന് എസ്‌പി യതീഷ് ചന്ദ്ര. നിയന്ത്രണം നീക്കുന്നതിനുളള ഹൈക്കോടതി നിർദേശം കിട്ടിയിട്ടില്ലെന്നും എസ്‌പി

9.00 am: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. വൈകാരിക വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി നിരാശാജനകം. തീർത്ഥാടകരോട് പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറുന്നു. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. അയ്യപ്പ ഭക്തർക്കൊപ്പം ബിജെപി അടിയുറച്ച് നിൽക്കുമെന്ന് അമിത് ഷാ.

Sabarimala Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: