/indian-express-malayalam/media/media_files/uploads/2018/12/Pinarayi-Vijayan.jpg)
കൊച്ചി: ശബരിമല വിഷയത്തിൽ മന്ത്രി ജി സുധാകരൻ തന്ത്രിമാർക്കെതിരെ ഉന്നയിച്ച വിമർശനത്തെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിസമൂഹം മുഴുവൻ സർക്കാരിനെ വെല്ലുവിളിച്ച് നടക്കുന്നവരാണെന്ന ധാരണയില്ലെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
"തന്ത്രിമാരും മനുഷ്യരാണ്. അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാ. താൽപ്പര്യക്കാരുടെ സ്വാധീനത്താൽ ചിലർ വഴിതെറ്റിപ്പോയേക്കാം. സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്ക് വരാറില്ല. തന്ത്രിസമൂഹം മുഴുവന്‍ വെല്ലുവിളിച്ച് നടക്കുന്നവരെന്ന ധാരണയില്ല. തന്ത്രിമാർ അവരുടെ ചുമതല നിര്‍വഹിക്കുന്നിടത്ത് സര്‍ക്കാര്‍ പ്രശ്നങ്ങളുണ്ടാക്കില്ല," മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
നേരത്തെ ശബരിമലയിൽ യുവതികളെത്തിയാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ തന്ത്രിമാരെ വിമർശിച്ച മന്ത്രി ജി സുധാകരൻ ശബരിമലയിലെ കഴുതകൾക്കുള്ള ചൈതന്യം പോലും ചില തന്ത്രിമാർക്കില്ലെന്നും പറഞ്ഞിരുന്നു.
തന്ത്രിമാർക്ക് അയ്യപ്പനോടല്ല കൂറെന്നും ബ്രാഹ്മണ ആധിപത്യമാണ് ശബരിമലയില്‍ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.