പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ കേരള സർക്കാർ എടുത്ത നിലപാട് ഒരു വിഭാഗം വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തിയിരിക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലും നിലയ്ക്കലിലും നടന്ന അക്രമണ സംഭവങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ ഫലങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലെ സർക്കാർ നിലപാട് ഒരു വിഭാഗം വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തിയിരിക്കാം. എന്നാൽ അത് സ്ഥായിയല്ല. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് വഴികൾ ഇല്ല”, മുഖ്യമന്ത്രി പറഞ്ഞു.

Read in English Logo Indian Express

സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്ക് ശേഷം രണ്ട് തവണയാണ് ശബരിമല നട തുറന്നത്. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും. രണ്ട് തവണയും സ്ത്രീ പ്രവേശനത്തെ തടഞ്ഞു കൊണ്ടുള്ള ആക്രമ സംഭവങ്ങള്‍ക്ക് ശബരിമല സാക്ഷിയായി.

അതേ സമയം സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ  ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ വച്ചായിരിക്കും ഹര്‍ജികൾ പരിഗണിക്കുക.

Read More: ശബരിമല: പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ദേവസ്വം ബോർഡ്, തന്ത്രി, പന്തളം കൊട്ടാരം ഉൾപ്പടെ കേസിൽ കക്ഷികളായിരുന്നവരുടെയും അല്ലാത്തവരുടെയുമായ 48 ഹർജികളാണ് ഇന്ന് പരിഗണനക്ക് എടുക്കുന്നത്. പുനപരിശോധന ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് റിട്ട് ഹർജികളും സുപ്രീം കോടതി ഇന്ന് കേൾക്കും. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് റിട്ട് ഹർജികൾ രാവിലെ പരിഗണിക്കുന്നത്.

അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പുറമെ, ജസ്റ്റിസ്മാരായ റോഹിന്റൻ നരിമാൻ, എഎം ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഉള്ളത്. ഇതിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഒഴികെ ബാക്കിയുള്ള മൂന്ന് പേർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചവരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.