തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പിലാക്കാൻ സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടെങ്കിലും പിണറായി അനുവദിച്ചില്ല.  സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനടക്കം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് ദേവസ്വം ബോർഡ് വാദിച്ചത്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി നിലയ്ക്കലിൽൽ ഭൂമി അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 100 ഏക്കർ ഭൂമിയാണ് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്.

വിധി നടപ്പാക്കുന്നതോടെ ശബരിമലയിലെ തിരക്ക് 40 ശതമാനം വർധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധി പുന:പരിശോധിക്കാൻ ഹർജി നൽകുന്ന കാര്യം ദേവസ്വം ബോർഡിന്  തീരുമാനിക്കാമെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ദേവസ്വം ബോർഡ് സ്വതന്ത്രസംവിധാനമാണെന്നും  സിപിഎം നിലപാടുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.  കേസ് വിശാല ബെഞ്ചിന് വിട്ട് പുന:പരിശോധിക്കണമെന്ന ഹർജി നൽകാൻ പന്തളം രാജകുടുംബം തീരുമാനിച്ചിരുന്നു. വിധി നിയമനിർമ്മാണത്തിലൂടെ മറികടക്കാനുളള സാധ്യതയും പന്തളം കൊട്ടാരം കേന്ദ്രസർക്കാരിനോട് തേടും.

 

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ