ശബരിമല: ശബരിമലയിൽ ഇന്നും നാളെയും രണ്ടായിരം പേർക്ക് പ്രവേശനം അനുവദിക്കും. ശബരിമലയിൽ തീർത്ഥാടനകാലത്തിനു ആരംഭം കുറിച്ച ശേഷം ഇതാദ്യമായാണ് 2,000 പേർക്ക് ദർശനാനുമതി.

ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് 2,000 പേർക്ക് പ്രവേശനം. മറ്റ് ദിവസങ്ങളിൽ 1,000 പേർക്കാണ് ദർശനാനുമതി. ഇന്ന് ഹരിവരാസനത്തിന് മുൻപ് ദർശനം നടത്തുന്ന നിലയിലാണ് 2000 പേർക്ക് അനുമതി നൽകിയിട്ടുള്ളത്.

Read Also: കുരുക്ക് മുറുക്കി സർക്കാർ; ബാർകോഴയിൽ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ അനുമതി

അതേസമയം, തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നു. ഈ ആഴ്‌ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം തിങ്കളാഴ്‌ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കൂടുതൽ പേർക്ക് ദർശനം നൽകണമെന്ന അഭിപ്രായം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമല വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ദിവസം മൂന്നര കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ശരാശരി 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതൽ തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.