scorecardresearch

ശബരിമല തീർഥാടനം; കാനനപാതയിൽ നിരീക്ഷണം ശക്തമാക്കും, തിരക്ക് നിയന്ത്രിക്കാൻ നടപടി

കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർഥാടകർ പരമ്പരാഗത പാതയിൽ നിന്ന് മാറി മറ്റ് വഴികളിലൂടെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി മുക്കുഴി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വനം വകുപ്പും പൊലീസും സഹകരിച്ച് നിരീക്ഷണം നടത്തും

കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർഥാടകർ പരമ്പരാഗത പാതയിൽ നിന്ന് മാറി മറ്റ് വഴികളിലൂടെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി മുക്കുഴി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വനം വകുപ്പും പൊലീസും സഹകരിച്ച് നിരീക്ഷണം നടത്തും

author-image
WebDesk
New Update
Sabarimala News 1

ശബരിമല കാനനപാതയിൽ നിരീക്ഷണം ശക്തമാക്കും

കോട്ടയം: ശബരിമലയിലെ കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ തീരുമാനം. സന്നിധാനത്തെ ഭക്തജന തിരക്ക് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് നടപടി. എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയുടെ അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻറെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Advertisment

Also Read:ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല, അപേക്ഷ വിജിലൻസ് കോടതി തള്ളി

കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർഥാടകർ പരമ്പരാഗത പാതയിൽ നിന്ന് മാറി മറ്റ് വഴികളിലൂടെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി മുക്കുഴി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വനം വകുപ്പും പൊലീസും സഹകരിച്ച് നിരീക്ഷണം നടത്തും.

കാനന പാത തെരഞ്ഞെടുക്കുന്ന തീർഥാടകർ പൂർണമായും പരമ്പരാഗത പാതയിലൂടെ മാത്രമേ വരാൻ പാടുള്ളൂ. മറ്റ് വഴികളിലൂടെ എത്തുന്നത് നിലവിലെ ക്രമീകരണങ്ങളെ ബാധിക്കും. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ എത്തുന്നവർക്ക് മാത്രമായി മുക്കുഴിയിൽ സ്‌പോട്ട് ബുക്കിങ് ഏർപ്പെടുത്തുന്നതിൻറെ സാധ്യത പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഇങ്ങനെ പാസ് ലഭിക്കുന്നവരും പമ്പയിൽ എത്താതെ സന്നിധാനത്തേക്ക് പോകാൻ പാടില്ല.

Advertisment

Also Read:കളമശ്ശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

മറ്റ് ദിവസങ്ങളിലേക്ക് ബുക്കിങ് എടുത്തിട്ടുള്ളവർ മുൻകൂട്ടി എത്തിയാൽ ബുക്ക് ചെയ്ത അവസരം വരുന്നത് വരെ കാത്ത് നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ ബുക്കിങ് എടുത്തിട്ടുള്ള ദിവസം മാത്രം വരാൻ തീർഥാടകർ ശ്രദ്ധിക്കണം. ശബരിമലയിലും ഇടത്താവളങ്ങളിലും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ജാഗ്രതാ സംവിധാനം ശക്തമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയുള്ള പൊലീസിൻറെ ഏകോപനം കൂടുതൽ ശക്തമാക്കണം.

Also Read: 'ഡിറ്റ് വാ' ചുഴലിക്കാറ്റ്‌; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മത്സ്യബന്ധനത്തിനു വിലക്ക്

തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലും സമീപ മേഖലകളിലും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുള്ള നടപടികളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധനകൾ നടത്തും. രാസ കുങ്കുമം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പരിശോധനകൾ കർശനമാക്കും.

എരുമേലിയിലെ മാലിന്യ സംസ്‌കരണത്തിനായി കുമരകം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് തത്കാലത്തേക്ക് എടുത്തിട്ടുള്ള മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്മെൻറ് യൂണിറ്റുകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ അംഗങ്ങളായ കെ.രാജു, പിഡി സന്തോഷ്‌കുമാർ, എഡിജിപി എസ്.ശ്രീജിത്ത  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Read More: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: