scorecardresearch

ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം

തീർഥാടർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ സമൂലമായ മാറ്റമാണ് ഇക്കുറി തിരുവിതാകൂർ ദേവസ്വം ബോർഡ് വരുത്തിയത്. ഇതുൾപ്പടെ ശബരിമല തീർഥാടനത്തിൽ അറിയേണ്ടതെല്ലാം

തീർഥാടർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ സമൂലമായ മാറ്റമാണ് ഇക്കുറി തിരുവിതാകൂർ ദേവസ്വം ബോർഡ് വരുത്തിയത്. ഇതുൾപ്പടെ ശബരിമല തീർഥാടനത്തിൽ അറിയേണ്ടതെല്ലാം

author-image
Lijo T George
New Update
Sabarimala Crowd

Sabarimala Pilgrimage Updates

പമ്പ: മണ്ഡല-മകരവിളക്കിന്റെ ഭാഗമായി ശബരിമലയിൽ ഓൺലൈൻ ബുക്കിംങ് ആരംഭിച്ചു. പൂജകൾ, താമസസൗകര്യം എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. വെർച്വൽ ക്യൂ ബുക്കിംങ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. 

Advertisment

പൂജാ ബുക്കിംങ്

ഓൺലൈൻ വഴി പൂജകൾ, താമസസൗകര്യം എന്നിവ ബുക്ക് ചെയ്യേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ്. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ശബരിമലയ്ക്ക് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഇതുവഴി താമസസൗകര്യം ബുക്ക് ചെയ്യാൻ കഴിയും.നെയ്യഭിഷേകം, പടിപൂജ, ഉദയാസ്തമന പൂജ, കലശങ്ങൾ തുടങ്ങിയ പൂജകളും ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

വെർച്വൽ ക്യൂ ഒരു ദിവസം 70000 സ്ലോട്ടുകൾ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുകയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

Advertisment

വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിന് അനുവദിക്കുക.

ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം

തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർഥാടനകാലം മുതൽ കേരളത്തിൽ എവിടെ വച്ച് അയ്യപ്പ ഭക്തർക്ക് ശബരിമല യാത്രാമധ്യേ അപകടമുണ്ടായാലും അഞ്ച് ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read:ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതിപ്പട്ടികയിൽ

ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് ഒരു ലക്ഷം വരെയും ആംബുലൻസ് ചെലവ് നൽകുന്നുമുണ്ട്. കൂടാതെ ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും കൂടാതെ മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കുന്നതാണ്.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ അസുഖം മൂലം സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി മൂന്ന ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫയർ നിധി കൂടി ആരംഭിക്കുകയാണ്.

Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി

ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഈ തീർഥാടന കാലത്തെ ശബരിമല കലണ്ടറും പുറത്തിറക്കിയിട്ടുണ്ട്.

Read More:സ്റ്റാർട്ട്...ആക്ഷൻ വനത്തിനുള്ളിൽ വേണ്ട; വന്യജീവി സങ്കേതങ്ങളിൽ സിനിമ ഷൂട്ടിങ്ങിന് നിരോധനം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: