പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ.പരമേശ്വരൻ നമ്പൂതിരി വൈകുന്നേരം അഞ്ചിന് നടതുറന്ന് ദീപം തെളിയിക്കും. ഭക്തർക്ക് നാളെ മുതലാണ് പ്രവേശനം.
വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കുമാത്രമാണ് അനുമതി. പ്രതിദിനം 15,000 പേർക്ക് ദർശനം നടത്താം. ദർശനത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം.
അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി ഒൻപതിന് നട അടയ്ക്കും. പിന്നീട് മീനമാസ പൂജകൾക്കും ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് നട തുറക്കും. ഒൻപതിനാണ് കൊടിയേറ്റ്. 18ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19ന് രാത്രി നട അടയ്ക്കും.
Also Read: തൃശൂരിൽ ട്രെയിൻ ഗതാഗതം പൂർണമായി പുന:സ്ഥാപിച്ചില്ല; ഈ ട്രെയിനുകൾ റദ്ദാക്കി