റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കും: പികെ കൃഷ്ണദാസ്

തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും ആര്‍പിഎഫിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

PK Krishnadas, Sabarimala Pilgrimage, പികെ കൃഷ്ണദാസ്, കൃഷ്ണദാസ്, IE Malayalam

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

തീര്‍ത്ഥാടകര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ വിരിവെയ്ക്കാനുള്ള സൗകര്യം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തയ്യാറാക്കാന്‍ കൃഷ്ണദാസ് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ റെയില്‍വേ ഇ ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൃഷ്ണദാസ് അറിയിച്ചു.

തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും ആര്‍പിഎഫിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചതായും കൃഷ്ണദാസ് പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള പ്രത്യേക കൗണ്ടര്‍ ആരംഭിക്കാനുംനിര്‍ദേശം നല്‍കിയതായി പികെ കൃഷ്ണദാസ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala pilgrimage facilities in ernakulam south railway station

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express