പമ്പ: ശബരിമലയില്‍ ഭക്തജനത്തിരക്ക് പ്രതിദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബുക്കിങ് കുറച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പ മുതല്‍ സന്നിധാനം വരെ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൊലീസിന്റെ നേതൃത്വത്തിലാണ് നടപടികള്‍. ഒരു ലക്ഷത്തോളം പേരാണ് ഓരോ ദിവസം സന്നിധാനത്ത് എത്തുന്നത്.
അഷ്ടാഭിഷേകം ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും. ശബരിമലയിലെ തിരക്ക് സംബന്ധിച്ചുള്ള വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേവസ്വം ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ ജില്ലാ ഭരണകൂടം കോടതിയെ അറിയിക്കും.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഉന്നതലയോഗം ചേര്‍ന്നത്. ദര്‍ശനസമയം 19 മണിക്കൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലയ്ക്കലിലുള്ള പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ചു. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാം.
ദേവസ്വം വകുപ്പുമന്ത്രി പങ്കെടുക്കുന്ന ഉന്നതതല യോഗം ആഴ്ചയിലൊരിക്കല്‍ ചേര്‍ന്ന് അവലോകനം നടത്തും. കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത് എത്തുവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. 12 മണിക്കൂര്‍ വരെ ക്യൂ നിന്നശേഷമാണ് തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രനടയിലെത്താന്‍ സാധിക്കുന്നത്.