പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ കോവിഡ് ഡ്യൂട്ടിക്ക് നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരാമത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകി.

Read Also: ശബരിമല തീർത്ഥാടനം: അറിയാം നിയന്ത്രണങ്ങളും ക്രമീകരണങ്ങളും

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ശബരിമലയിൽ തീർത്ഥാടനം തുടരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡ പ്രകാരം 2,000 തീർത്ഥാടകർക്ക് പ്രവേശനമുണ്ട്. മറ്റ് ദിവസങ്ങളിൽ ആയിരം പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അതേസമയം, കൂടുതൽ പേർക്ക് ദർശനം നൽകണമെന്ന അഭിപ്രായം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമല വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ദിവസം മൂന്നര കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ശരാശരി 10 ലക്ഷത്തിൽ താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതൽ തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.