പത്തനംതിട്ട: ശബരിമല പ്രശ്​നം പരിഹരിക്കുന്നതിനായി ചർച്ചക്ക്​ തയ്യാറെന്ന്​ പന്തളം കൊട്ടാരം. പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കണം. അതിനായി ഏത്​ ചർച്ചക്കും തയാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ അറിയിച്ചു. അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക സുപ്രിംകോടതിയില്‍ നല്‍കിയ സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

മണ്ഡല-മകരവിളക്ക്​ തീർഥാടനത്തിന്​ ശേഷം ശബരിമല നടയടച്ചതിന്​ പിന്നാലെയാണ്​ കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം. കഴിഞ്ഞ തീർഥാടനകാലത്ത്​ യുവതി പ്രവശേനവുമായി ബന്ധപ്പെട്ട്​ ശബരിമലയിൽ സംഘർഷങ്ങളുണ്ടായിരുന്നു. തീർഥാടനകാലത്ത്​ സംഘർഷങ്ങളൊഴിവാക്കാൻ ശബരിമലയിൽ കർശന നിയന്ത്രണങ്ങളും പൊലീസ്​ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പന്തളം കൊട്ടാരം തയ്യാറായിരുന്നില്ല. പിന്നീട് ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പന്തളം കൊട്ടാരം പങ്കെടുത്തില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.