/indian-express-malayalam/media/media_files/uploads/2018/11/assembly-Sabarimala_5-005.jpg)
പത്തനംതിട്ട: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബാനറുകളുമേന്തി സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തിന്റെ സമീപനം ദൗർഭാഗ്യകരമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം പത്താം ദിവസത്തിലെത്തി. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മൂന്ന് എംഎൽഎമാർ സത്യാഗ്രഹം തുടരുന്നത്.
സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. സത്യാഗ്രഹം തീർക്കാൻ ഇടപെടേണ്ടെന്ന നിലപാടിലാണ് സർക്കാർ. അതേസമയം, ശബരിമലയിൽ ഇന്ന് നിരോധനാജ്ഞ അവസാനിക്കും. ഇത് തുടരണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ കാര്യത്തിൽ ഇന്ന് ജില്ലാ ഭരണകൂടം തീരുമാനം എടുക്കും.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സി.കെ.പദ്മനാഭന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എട്ടുദിവസം നിരാഹാര സമരം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് സി.കെ.പദ്മനാഭൻ സമരം ഏറ്റെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us