കൊച്ചി: ശബരിമലയിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ കല്ലാർ, കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം. ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് നിർദേശം. സ്പെഷ്യൽ കമ്മിഷണറുടെ
റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. പമ്പയിൽ ജലക്ഷാമമുണ്ടന്നും ശബരിമലയിൽ കടുത്ത കുടിവെള്ളക്ഷാമത്തിന് ഇതു കാരണമാകുമെന്നും കമ്മീഷണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read: ശബരിമലയെ പ്രചാരണ ആയുധമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വിഷു പൂജക്കായി 10 ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. ​​​തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. രാത്രി 10ന് നട അടയ്ക്കും. വിഷുദിനമായ 15ന് പുലർച്ചെ നട തുറന്ന് വിഷുക്കണിദർശനം ഒരുക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കൈനീട്ടം നൽകും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.