തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നിലവിൽ വന്നതോടെ ശബരിമലയിലേക്ക് ഭക്‌തരെ പ്രവേശിപ്പിക്കുന്നത് പുനരാരംഭിക്കുന്നു. ഓൺലെെൻ ബുക്കിങ് വഴിയായിരിക്കും ശബരിമല പ്രവേശനം അനുവദിക്കുക.
നാളെ മുതൽ ഓൺലെെൻ ബുക്കിങ് ആരംഭിക്കും. മിഥുന മാസ പൂജയ്‌ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ്ങാണ് നാളെ മുതൽ ആരംഭിക്കുന്നത്. മണിക്കൂറിൽ 200 പേർക്കാണ് പ്രവേശനം ലഭിക്കുക. ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂൺ 19 നാണ് ഉത്സവത്തിന്റെ കൊടിയേറ്റ്.
Read Also: ആരാധനാലയങ്ങളും മാളുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും; മാർഗനിർദേശങ്ങൾ പാലിക്കണം
നിയന്ത്രണങ്ങൾ ഇങ്ങനെ
- സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല.
- പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുമ്പോൾ കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- വെര്‍ച്വൽ ക്യൂ വഴി ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും.
- പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്‌നമില്ല.
- പത്ത് വയസിന് താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും ശബരിമലയിൽ പ്രവേശനമില്ല
- പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിങ്.
- ഭക്‌തർ നിർബന്ധമായും മാസ്‌ക് ധരിക്കണം.
- വിഐപി ദർശനം ഇല്ല.
- ഭക്തർക്ക് താമസ സൗകര്യം ഇല്ല.
- കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും.
- അന്നദാന സൗകര്യം ഉണ്ടായിരിക്കും.
- പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.
- അപ്പം, അരവണ എന്നിവ ഓൺലെെൻ ബുക്കിങ്ങിലൂടെ മാത്രം.
- വണ്ടി പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല.
അതേസമയം, ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്.
Read more: ശബരിമലയില്‍ ദര്‍ശനം അനുവദിക്കും, വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം