പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുതിയ ധ്വജ പ്രതിഷ്ഠ നടന്നു. ചെങ്ങന്നൂർ സദാശിവൻ ആചാരിയുടെ പണിശാലയിൽ പൂർത്തീകരിച്ച ധ്വജം ഘോഷയാത്രയായാണ് നേരത്തെ സന്നിധാനത്ത് എത്തിച്ചത്. ധ്വജപ്രതിഷ്ഠാ ചടങ്ങ് കാണാൻ ഇന്ന് സന്നിധാനത്ത് വലിയ ജനത്തിരക്കായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം പ്രസിഡൻഡ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ