കൊച്ചി: കേരളത്തെ അടിമുടി മുക്കിയ മഹാപ്രളയത്തിന് ശേഷം കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. ഇതാദ്യമായാണ് പ്രളയത്തിന് ശേഷം ശബരിമല നട തുറക്കുന്നത്.

പമ്പയിൽ പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങൾ വലുതാണ്. പമ്പയെ ഇനി പഴയ നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കില്ലെന്നാണ് ശബരിമല അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കുറി ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ പമ്പയിലും നിലയ്ക്കലിലുമായി ഏർപ്പെടുത്തിയിട്ടുണ്ട്. നിലക്കലിൽ അയ്യപ്പന്മാർക്ക് വിരി വെക്കാനുളള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കില്ല. നിലക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസിൽ കയറി വേണം പമ്പയിലെത്താൻ. ശുചിമുറികൾ ഭൂരിഭാഗവും തകർന്നുപോയതിനാൽ താത്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്. കുപ്പിവെളളം നിരോധിച്ചിട്ടുണ്ട്. പമ്പ ആശുപത്രിയുടെ ഒന്നാം നിലയിലാണ് ഒപി സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ഒരു വർഷത്തെ പൂജകൾ നടത്താൻ ക്ഷേത്ര തന്ത്രിയായി കണ്ഠരര്‍ രാജീവര്‍ ഇന്ന് ചുമലയേറ്റു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ