തിരുവനന്തപുരം: ശബരിമല ദർശനം നടത്താൻ കഴിയാതെ മടങ്ങിയ തമിഴ്നാട്ടിൽനിന്നുളള മനിതി സംഘത്തിനുനേരെ പ്രതിഷേധം. ചെന്നൈയിലേക്ക് പോകാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഘത്തിനുനേരെ ബിജെപി പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് വികലാംഗർക്കുളള കമ്പാർട്മെന്റിലാണ് സംഘത്തെ കയറ്റിവിട്ടത്.

നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽവച്ചും സംഘത്തിന് നേരെ ആക്രമണമുണ്ടായി. സംഘത്തിനുനേരെ ചീമുട്ടയെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ ചാണകവെള്ളം തളിച്ച് കർമ സമിതി പ്രവർത്തകർ ശുദ്ധിയാക്കി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സംഘം തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറിയിരുന്നു.


(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന മനിതി സംഘടനയിലെ അംഗങ്ങൾ ഇന്നലെയാണ് തമിഴ്നാട്ടിൽനിന്നും ശബരിമല ദർശനത്തിന് എത്തിയത്. എന്നാൽ ശക്തമായ പ്രതിഷേധം മൂലം ഇവർക്ക് മല ചവിട്ടാൻ കഴിഞ്ഞില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.