Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ശബരിമല ഭക്തിസാന്ദ്രം, മണ്ഡലപൂജ ഇന്ന്

ഞായറാഴ്ച വൈകിട്ട് മകരവിളക്കിനായി നട വീണ്ടും തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്

പമ്പ: ശബരിമലയിലെ മണ്ഡലപൂജ ഇന്ന്. 41 ദിവസത്തെ വ്രതശുദ്ധിക്ക് ഇന്നത്തോടെ സമാപനമാകും. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ ഉച്ചയ്ക്ക് 12ന് നടക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികത്വം വഹിക്കും. അതിനുശേഷം നട അടയ്ക്കും. വൈകിട്ട് നട തുറക്കും. ദീപാരാധനയ്ക്ക് ശേഷം ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. ഞായറാഴ്ച വൈകിട്ട് മകരവിളക്കിനായി നട വീണ്ടും തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. വരുമാനത്തിലും വൻ കുറവുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളാണ് തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയത്.

മണ്ഡലകാലത്തും ശബരിമല ദർശനത്തിന് സ്ത്രീകളെത്തിയത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന തമിഴ്നാട്ടിലെ മനിതി സംഘടനയിലെ അംഗങ്ങൾ ശബരിമല ദർശനത്തിന് എത്തിയിരുന്നു. പ്രതിഷേധം മൂലം ഇവർക്ക് മല ചവിട്ടാൻ കഴിയാതെ മടങ്ങേണ്ടി വന്നു. ഇവർക്കു പിന്നാലെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദു, കനകദുർഗ എന്നിവർ മല കയറാനെത്തിയത്. ഇവർ മല ചവിട്ടി തുടങ്ങിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala mandala pooja today devotees

Next Story
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; ലഘുലേഖകൾ വിതരണം ചെയ്ത് മടങ്ങിmaoist attack, maoist, wayanad, maoists police encounter in wayanad, kerala police, wayanad news, ie malayalam, മാവോയിസ്റ്റ് ഏറ്റുമുട്ടൽ, വയനാട്, കേരള പൊലീസ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers
The moderation of comments is automated and not cleared manually by malayalam.indianexpress.com