scorecardresearch

മകരവിളക്ക് മഹോത്സവം; ശബരിമലയില്‍ കര്‍ശന നിയന്ത്രണം, ദര്‍ശനം 35,000 പേര്‍ക്ക് മാത്രം

മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്

മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്

author-image
WebDesk
New Update
sabarimala

ശബരിമല

പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയില്‍ കര്‍ശന നിയന്ത്രണം. മകര വിളക്ക് ദിനത്തില്‍ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തില്‍ ഹൈക്കോടതി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനുവരി 14ന് 35,000 പേര്‍ക്ക് മാത്രമെ ശബരിമലയില്‍ ദര്‍ശനം അനുവദിക്കൂവെന്നാണ് കോടതി ഉത്തരവ്.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്

30,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും പ്രവേശനം അനുവദിക്കും. അതേസമയം ജനുവരി 13ന് വെര്‍ച്വല്‍ ക്യൂ വഴി 35,000 പേര്‍ക്കും സ്‌പോട്ട് ബുക്കിങ് വഴി 5000 പേര്‍ക്കും മാത്രമാണ് പ്രവേശനാനുമതിയുള്ളൂ.

മകരവിളക്ക് ദിനത്തില്‍ രാവിലെ 10 മണിക്ക് ശേഷം നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്ക് കടക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മാത്രമല്ല രാവിലെ 11 മണിക്ക് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്കും ആരെയും അനുവദിക്കില്ല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി.

Also Read:ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അടക്കം പരിശോധന

മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിന് ശേഷം ഇതുവരെ 8 ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.

പൊലീസിന്‍റെ പുതിയ ബാച്ച് ചുമതലയേറ്റു: ശബരിമലയിൽ പൊലീസിന്‍റെ ആറാമത്തെ ബാച്ച് ചുമതലയേറ്റു. തിരുവനന്തപുരം പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സ്‌ എസ്‌പി സുജിത്ത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. 11 ഡിവൈഎസ്‌പിമാരുടെ കീഴിൽ 34 സിഐമാരും 1489 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 1534 ഉദ്യോഗസ്ഥരാണ് ചുമതലയേറ്റത്.

Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസം റിമാൻഡ്

പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫിസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫിസർ നിർദേശം നൽകി.

ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെഎസ്‌ഇബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്‍റുകൾ. ജനുവരി 14ന് മകരവിളക്ക് മഹോത്സവത്തിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും സ്‌പെഷ്യൽ ഓഫിസർ അറിയിച്ചു.

Read More:ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്ക്കു സാധ്യത

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: