Latest News

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; മകരവിളക്ക് ദര്‍ശിച്ച് ആയിരങ്ങള്‍

സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളിൽ, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തേക്ക് ഇത്തവണ എത്തിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മകരവിളക്ക് മഹോത്സവം നടന്നത്.

മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ഏകദേശം 75,000 വരുന്ന ഭക്തരായിരുന്നു ഉണ്ടായിരുന്നത്. തിരുവാഭരണം വഹിച്ചുകൊണ്ടുള്ള യാത്ര വൈകുന്നേരത്തോടെയാണ് സന്നിധാനത്ത് എത്തിയത്. ആഭരണങ്ങള്‍ ചാര്‍ത്തി 6.45 ഓടെയാണ് നട തുറന്നത്.

ദീപാരാധന ആരംഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ദീപാരാധന പൂര്‍ത്തിയായതോടെ മൂന്ന് തവണ മകരവിളക്ക് തെളിയിക്കുകയും ചെയ്തു. മകരവിളക്ക് തെളിഞ്ഞ സമയത്ത് ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായിരുന്നു സന്നിധാനം.

തിരുവാഭരണ ഘോഷയാത്ര 5.45 ഓടെയായിരുന്നു ശരം കുത്തിയിലെത്തിയത്. ദേവസ്വം ജീവനക്കാരും പൊലീസും ചേര്‍ന്നായിരുന്നു സ്വീകരിച്ചത്. 6.20 ഓടെയാണ് ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ദേവസ്വം അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി.

ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിനു സൗകര്യങ്ങൾ ഒരുക്കിയിരുന്നു. 2000 മുതൽ 5000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളിൽ, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെയും മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ തയാറാക്കിയിരുന്നു.

Also Read: കോട്ടയത്ത് വീട് ആക്രമിച്ചയാള്‍ വീട്ടുകാരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala makaravilakku today

The moderation of comments is automated and not cleared manually by malayalam.indianexpress.com