സന്നിധാനം: കാത്തിരിപ്പിനൊടുവിൽ പൊന്നമ്പലമേടിന്റെ ആകാശത്ത് മകരവിളക്ക് തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളോടെ മകരജ്യോതി ദര്‍ശിച്ചത്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര രാത്രിയോടെ സന്നിധാനത്തെത്തി. പിന്നീട് തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ്  പൊന്നമ്പലമേട്ടിൽ മകരവിളക് തെളിഞ്ഞത്.

തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ ചേർന്ന് ശരംകുത്തിയിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുകയായിരുന്നു. വൈകിട്ട് 7.52നാണ് മകര സംക്രമ പൂജ. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

Also Read: ശബരിമല മകരവിളക്ക് ഉത്സവം, അറിയേണ്ടതെല്ലാം

മകരജ്യോതി ദർശനത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. മകരജ്യോതി ദർശനത്തിന് എട്ട് സ്ഥലങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണഘോഷയാത്ര തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.