scorecardresearch
Latest News

Makaravilakku Festival 2019: മകരവിളക്ക് ഉത്സവം ഇന്ന്; ശബരിമല സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

Sabarimala Temple is All Set to Celebrate Makaravilakku Festival : മകരവിളക്കിനോടനുബന്ധിച്ച് പമ്പയിൽ പൊലീസ് സുരക്ഷ കർശനമാക്കി

Makaravilakku Festival 2019: മകരവിളക്ക് ഉത്സവം ഇന്ന്; ശബരിമല സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി
Sabarimala

Kerala All Set to Witness Makaravilakku Festival 2019: സന്നിധാനം: മകരവിളക്ക് ഉത്സവത്തിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങൾ ശബരിമല സന്നിധാനത്ത് പൂർത്തിയായി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ഓടെ ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിക്കും.

പിന്നീട് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. വൈകിട്ട് 7.52നാണ് മകര സംക്രമ പൂജ. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി.നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മലമുകളിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ  തീരുമാനം. പമ്പയിൽ 40,000 ത്തിലധികം പേർ മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ അനുമാനം.

ഇന്ന് ഉച്ചയോടെ പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. ഘോഷയാത്രയെ പൊലീസ്, റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ചെറിയാനവട്ടത്ത് ഇന്നലെ കാട്ടാന ഇറങ്ങിയിരുന്നു. ഈ വഴി കടന്നുപോകുന്നതിന് തീർത്ഥാടകർക്ക് നിയന്ത്രണം ഉണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala makaravilakku festival samkrama pooja today

Best of Express