Sabarimala Makaravilakku Festival 2021: ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശരണാവരവത്തിൽ ശബരിമല മുഴങ്ങി നിന്നപ്പോൾ ഭക്തരുടെ വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണയിൽ നിന്നും വളരെ കുറച്ച് ആളുകൾ മാത്രമാണ് പൊന്നമ്പലമേട്ടി മകരജ്യോതി തെളിയുന്നത് കാണാൻ സന്നിധാനത്ത് ഉണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ 5,000 പേര്‍ക്കാണ് ഇത്തവണ മകരവിളക്ക് മഹോത്സവത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകുന്നേരം ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തി. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, ദേവസ്വംബോര്‍ഡ് മെമ്പര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Read More: ശബരിമല: തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു
ശ്രീകോവിലേക്ക് ആചാരപൂര്‍വം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തിയ ശേഷം തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. മകരജ്യോതി ദര്‍ശനം ദീപാരാധനയോട് അനുബന്ധിച്ചായിരുന്നു. ദീപാരാധനയ്ക്ക് ശേഷം ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജയും നടന്നു.
പൂജയുടെ മധ്യത്തില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്തു .പന്തളം വലിയകോയിക്കല്‍ ധര്മ്മശാസ്താക്ഷോത്രത്തില് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസം പുലര്‍ച്ചെ മൂന്നിന് ളാഹയില്‍ നിന്നും പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തി. അവിടെ നിന്ന് ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വ്വം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് ആനയിച്ചത്.
Read More: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളല് പൂർത്തിയായി: ചിത്രങ്ങൾ
ഹരിവരാസന പുരസ്കാര വിതരണം
സംസ്ഥാന സര്‍ക്കാരിന്റെ 2021 ലെ ഹരിവരാസന പുരസ്കാരം പ്രശസ്ത ഗായകന് വീരമണിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിച്ചു. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലായിരുന്നു ഹരിവരാസനം പുരസ്കാര സമര്‍പ്പണം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. 2012 ലാണ് ആദ്യമായി പുരസ്കാരം ഏര്‍പ്പെടുത്തിയത്. പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനായിരുന്നു പ്രഥമ പുരസ്കാരം നല്‍കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.