scorecardresearch

ദർശന സുകൃതമായി മകരവിളക്ക്; അയ്യനെ കൺനിറയെ കണ്ട് ഭക്തലക്ഷങ്ങൾ

ദർശനപുണ്യം നേടിയ ആത്മനിർവൃതിയോടെ അയ്യപ്പന്മാർ ഇന്ന് തന്നെ മലയിറങ്ങി തുടങ്ങും

ദർശനപുണ്യം നേടിയ ആത്മനിർവൃതിയോടെ അയ്യപ്പന്മാർ ഇന്ന് തന്നെ മലയിറങ്ങി തുടങ്ങും

author-image
WebDesk
New Update

ശബരിമല: തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയതിന് പിന്നാലെ പൊന്നമ്പല മേട്ടിൽ മകര വിളക്ക് തെളിഞ്ഞു. ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് ലക്ഷക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദർശിച്ചത്. മകര ജ്യോതി തെളിയുന്നത് വീക്ഷിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തും സമീപ കേന്ദ്രങ്ങളിലുമായി തമ്പടിച്ചിരുന്നു.

Advertisment

തന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണം സ്വീകരിച്ച് നട അടച്ച ശേഷം അയ്യപ്പനെ സർവ്വാഭരണ വിഭൂഷിതനായി അണിയിച്ചൊരുക്കി. ഇതിന് ശേഷം നട തുറന്ന് ദീപാരാധന നടത്തിയ ശേഷമാണ് പൊന്നമ്പല മേട്ടിൽ മകര വിളക്ക് തെളിഞ്ഞണഞ്ഞത്. പ്രാർഥനാനിർഭരമായ കൂപ്പുകൈകളുമായി നിന്ന ഭക്തർക്ക് രണ്ട് തവണ കൂടി മകരജ്യോതി ദർശിക്കാനായി. ഇതോടെ സന്നിധാനവും പരിസരവും പൂങ്കാവനമാകെയും ശരണം വിളികളാൽ മുഖരിതമായി.

ദർശനപുണ്യം നേടിയ ആത്മനിർവൃതിയോടെ അയ്യപ്പന്മാർ ഇന്ന് തന്നെ മലയിറങ്ങി തുടങ്ങും. തിരക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സന്നിധാനത്തും സമീപ പ്രദേശങ്ങളിലും പുല്ലുമേട്ടിലുമായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മകരവിളക്ക് ദർശനത്തിനായി എത്തിയത്.

2 ലക്ഷത്തിലേറെ തീർഥാടകർ സന്നിധാനത്ത് എത്തിയതായാണ് വിലയിരുത്തൽ. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം തീർഥാടകർ നിലയുറപ്പിച്ചിരുന്നു.

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: