ന്യൂ​ഡ​ല്‍​ഹി: ശബരിമല കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. നിരീക്ഷക സമിതിയെ നിയമിച്ച കാര്യത്തിലും ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീ​ഫ് ജ​സ്റ്റിസ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ല. സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പിക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു.

ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ