തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലത്തേക്ക് തളളിവിടാൻ സമ്മതിക്കില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ സംസ്ഥാനം ഒട്ടാകെ നവോത്ഥാന വനിത മതിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സംഘടനകളുടെ ഏകോപനത്തോടെയാണ് വനിതകളെ മാത്രം പങ്കെടുപ്പിച്ച് മതിൽ നിർമ്മിക്കുന്നത്.

ഇത് വിജയിപ്പിക്കുന്നതിനായി ഇന്നത്തെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത സമുദായ നേതാക്കളെയടക്കം പങ്കെടുപ്പിച്ച് ജനറൽ കൗൺസിൽ രൂപീകരിക്കും. ഇതിനായി വെളളാപ്പളളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ കൺവീനറുമായ സമിതിയെ തീരുമാനിച്ചു.

കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യത്തോടെയാണ് സമിതി നീങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ എല്ലാ ജനാധിപത്യ വിശ്വാസികളും നവോത്ഥാന മുന്നേറ്റം ആഗ്രഹിക്കുന്നവരുമായ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നല്ല കാര്യമായതിനാൽ എല്ലാവരും പങ്കെടുക്കുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

എൻഎസ്എസ് എന്ന സംഘടന ഇന്ന് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.