Latest News

യുവതികളെ തടയാന്‍ കര്‍മസമിതിയെത്തും; ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍

വിധിയിൽ വ്യക്‌തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന പ്രതിഷേധം

തിരുവനന്തപുരം: പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളാത്ത സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനു ആശയക്കുഴപ്പമുണ്ട്. അതിനാല്‍ തന്നെ വിധിയില്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. വിധിയെപ്പറ്റി സുപ്രീം കോടതി അഭിഭാഷകനോടു തന്നെ സര്‍ക്കാര്‍ നിയമോപദേശം തേടും. വിധിയോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആരായും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ചര്‍ച്ചയാകും.

സുപ്രീംകോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്‌തയോട് തന്നെ സർക്കാർ നിയമോപദേശം തേടാനാണ് സാധ്യത. അന്തിമമവിധി വരുന്നത് വരെ യുവതി പ്രവേശം തടഞ്ഞ് എങ്ങനെ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നും സർക്കാർ ആലോചിക്കുന്നു. തൽക്കാലത്തേക്ക് യുവതീ പ്രവേശനം തടഞ്ഞ് പ്രശ്‌നങ്ങൾ ഒതുക്കി തീർക്കാനാണ് സർക്കാർ തത്വത്തിൽ ധാരണയായിരിക്കുന്നത്. നിയമമന്ത്രി എ.കെ.ബാലനും അത്തരത്തിലുള്ള പ്രതികരണമാണ് വിധിക്ക് ശേഷം നടത്തിയത്. അതേസമയം, മുൻ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ യുവതീപ്രവേശനം സർക്കാർ തന്നെ തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകുകയും ചെയ്‌തു.

അതേസമയം, ശബരിമല ദർശനത്തിന് യുവതികളെത്തിയാൽ തടയുമെന്നാണ് ശബരിമല കർമസമിതിയുടെ നിലപാട്. പരസ്യമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും കർമസമിതിയും ആചാര സംരക്ഷണ സമിതിയും രഹസ്യ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ആചാരലംഘനം നടത്താൻ ശ്രമിച്ചാൽ ശക്‌തമായി അതിനെ എതിർക്കാനാണ് കർമസമിതിയുടെയും ആചാരസംരക്ഷണ സമിതിയുടെയും നീക്കം.

Read Also: ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ജസ്റ്റിസ് നരിമാന്‍; ഉപാധികളോടെ നടപ്പിലാക്കേണ്ടതല്ല കോടതി വിധിയെന്നു ചന്ദ്രചൂഡ്

വിധിയിൽ വ്യക്‌തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അതിനാൽ തന്നെ വിധിയുടെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. നിയമ വിദഗ്ധരുമായി ആലോചിക്കും. നിലവിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനായി യുവതികൾ വന്നാൽ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാൻ സമയമുണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിലേക്ക് വിടണമെന്നാണ് പരമോന്നത കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തതുമില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala karmasamithi sabarimala women entry case judgement

Next Story
ശബരിമല നട നാളെ തുറക്കും; കഴിഞ്ഞ വര്‍ഷത്തെ പോലെ കനത്ത സുരക്ഷയില്ലsabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express