ശബരിമലയിൽ വനിത പൊലീസിനെ വിന്യസിക്കുന്നത് പമ്പ വരെ മാത്രം

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുന്നുണ്ട്

sabarimala
Sabarimala Temple Opening Live Updates:

കൊച്ചി: ശബരിമലയിൽ സുരക്ഷയ്ക്കായി വനിത പൊലീസിനെ ആദ്യ ഘട്ടത്തിൽ വിന്യസിക്കുക പമ്പ വരെ മാത്രം. പമ്പയിൽ നിന്ന് സന്നിധാനം വരെ പൊലീസിനെ വിന്യസിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുന്നുണ്ട്. സന്നിധാനത്തേതടക്കം 40 വനിത പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ച് കൊണ്ടുളള പട്ടിക ഇന്നലെ പത്തനംതിട്ട ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനത്തിൽ മാറ്റം വന്നത്.

ഈ പട്ടികയിൽ നിന്ന് 30 പേരെ ഈ മാസം 14,15 തീയതികളിൽ ശബരിമലയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം. പിന്നീട് ഇത് താത്കാലികമായി മാറ്റിവച്ചു. ഇന്ന് ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനം കൈക്കൊളളും.

പമ്പയില്‍ വനിത പൊലീസിനെ നിയോഗിക്കാമെന്ന് രഹസ്യാന്വേഷണവിഭാഗം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സന്നിധാനത്തും, നിലയ്ക്കലിലും, പമ്പയിലും വനിത പൊലീസുകാരെ നിയോഗിക്കുന്ന കാര്യം നേരത്തെ തന്നെ ചര്‍ച്ച ചെയ്‌തതുമാണ്.

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഡിജിപിയുമായി നടത്തുന്ന കൂടിക്കാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കും. ശബരിമലയിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala issue women police officers will be deployed only to pamba

Next Story
ന്യൂനമർദ്ദം ഇന്ന് ശക്തിപ്രാപിക്കും; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത
The moderation of comments is automated and not cleared manually by malayalam.indianexpress.com