കോഴിക്കോട്: ശബരിമലയിൽ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസാമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കുളള മണ്ണല്ല കേരളമെന്ന് കുറച്ചു നാളുകൾ കൊണ്ട് അവർക്ക് മനസ്സിലാകും. കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ അതിനുളള ശേഷി അവർക്കില്ലെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ നിയന്ത്രണം പൊലീസിനു തന്നെയാണെന്നും പിണറായി പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല. പ്രശ്നക്കാരുടെ തന്ത്രങ്ങൾ ഇവിലെ വിലപ്പോകില്ല. ശബരിമലയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായാൽ മാത്രമേ പൊലീസ് ഇടപെടൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചിത്തിരആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കായി ശബരിമല നട ഇന്നലെ വൈകിട്ടാണ് തുറന്നത്. വലിയ പ്രതിഷേധമാണ് ഇന്നും ശബരിമലയിലുണ്ടായത്. തൃശ്ശൂരില്‍നിന്നുള്ള സ്ത്രീകളുടെ സംഘം ഇന്ന് ദര്‍ശനത്തിനെത്തിയിരുന്നു. ഇവരിൽ ഒരാൾക്ക് 52 വയസ് പ്രായം ഉണ്ടായിരുന്നു. എന്നാൽ പ്രായത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് ചിലർ പ്രതിഷേധവുമായി എത്തി. പിന്നീട് ഇവർക്ക് 52 വയസ്സുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ദർശനം നടത്താനായി.

ഐജി, എസ്‌പി, ഡിവൈഎസ്‌പി റാങ്കിലുളള ഉദ്യോഗസ്ഥരും 1200 ഓളം പൊലീസുകാരും കമാൻഡോകളും ശബരിമലയിലുണ്ട്. ഇവരെല്ലാം തന്നെ വെറു കാഴ്ചക്കാരാവുന്ന അവസ്ഥയാണ് നിവലിൽ ശബരിമലയിലുളളത്. പൊലീസിന്റെ പൂർണ നിയന്ത്രണത്തിലുളള പ്രദേശത്താണ് മാധ്യമപ്രവർത്തകരടക്കം ആക്രമിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.