ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയിരുന്നത്. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കോടതിക്ക് മുമ്പാകെ ഇത് ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇക്കാര്യത്തിൽ ജനുവരി 22ന് മുമ്പ് വാദം കേൾക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് ഹർജി തള്ളുകയായിരുന്നു. തന്റെ വാദങ്ങൾ കേൾക്കാൻ രണ്ട് മിനിറ്റ് സമയമെങ്കിലും അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു.

അതേസമയം, ക്ഷേ​ത്ര​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്ക​രു​തെ​ന്നാ​ണ് ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടെ​ന്ന് പ്ര​സി​ഡ​ന്‍റ് എ. പ​ത്മ​കു​മാ​ർ പറഞ്ഞു. സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു​ ശേ​ഷം യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം​ബോ​ർ​ഡ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള നി​യ​മോ​പ​ദേ​ശ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ സി.​യു.സിങ്ങു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. സു​പ്രീം​ കോ​ടതി​യു​ടെ നോ​ട്ടീ​സ് കൂ​ടി കി​ട്ട​യ​ശേ​ഷ​മാ​യി​രി​ക്കും ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യു​ള്ളുൂവെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.