പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വർഗീയ ധ്രുവീകരണത്തിന് ചിലർ ശ്രമിക്കുന്ന വേളയിൽ പിണറായി അല്ലാതെ ആരും കേരളത്തെ നയിക്കുന്ന കാര്യം ഓർക്കാൻ കൂടി സാധിക്കില്ലെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. ചരിത്രം കേരളത്തോട് കരുണ കാണിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ചരിത്രം കേരളത്തോട് കരുണ കാണിക്കുകയാണ്. ഈ വർഗീയ ധ്രുവീകരണത്തിന്റെ ഘട്ടത്തിൽ പിണറായി അല്ലാതെ ആരും കേരളത്തെ നയിക്കുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല. കേരളമെന്ന ആശയം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണ്” എൻ.എസ്.മാധവൻ ട്വിറ്ററിൽ കുറിച്ചു.
എന്നാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലാണ്. പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഫണ്ട് സമാഹരിക്കാനാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്. ശബരിമലയില്‍ പ്രതിഷേധക്കാര്‍ ഇപ്പോള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. റിപ്പബ്ലിക് ചാനലിന്റെ വാഹനം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
History is kind to Kerala. At this time of communal polarisation, can’t think of anyone other than Pinarayi to lead it. Idea of Kerala is safe with him.
— N.S. Madhavan (@NSMlive) October 17, 2018
അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.