scorecardresearch

ശബരിമല വിഷയത്തില്‍ ജനങ്ങള്‍ സിപിഎമ്മിനെ തെറ്റിദ്ധരിച്ചതായി മനസിലായെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഎമ്മിന്റെ ഭവന സന്ദർശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും കോടിയേരി

സിപിഎമ്മിന്റെ ഭവന സന്ദർശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും കോടിയേരി

author-image
WebDesk
New Update
Sabarimala, ശബരിമല, Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണന്‍, cpm, സിപിഎം, bjp, ബിജെപി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജനങ്ങൾക്ക്​ തെറ്റിദ്ധാരണ ഉണ്ടായെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സിപിഎമ്മിന്റെ ഭവന സന്ദർശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

Advertisment

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി എല്ലാവരും സ്വാഗതം ചെയ്തതാണ്​. അതിനിടെ ചിലർ അക്കാര്യത്തിൽ എതിർ നിലപാടെടുത്തോടെ സ്ഥിതിഗതികൾ മാറി വന്നിരുന്നു. മാറ്റത്തിന്​ അനുസൃതമായ നിലപാട്​ സ്വീകരിക്കാൻ സർക്കാരിനായില്ലെന്ന പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സുപ്രീം കോടതി വിധിയായതിനാൽ സർക്കാരിന്​ പരമിതിയുണ്ട്​. അത്​ നടപ്പിലാക്കുക മാത്രമേ പ്രായോഗികമായി സർക്കാരിന്​ ചെയ്യാൻ കഴിയൂ. ഇടതുപക്ഷം വിശ്വാസികൾക്കോ അയ്യപ്പഭക്തൻമാർക്കോ എതിരല്ല. ഇടതുസർക്കാർ ഭക്തൻമാർക്കോ വിശ്വാസികൾക്കോ എതിരാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കുണ്ടായിട്ടുണ്ട്​. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ തീരുമാനിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് കരുതിയവരുണ്ട്. അവരിൽ പലർക്കും സുപ്രീം കോടതി വിധിയുണ്ടെന്നു പോലും അറിയില്ലെന്നും ഭവന സന്ദർശനത്തിനിടെ മനസിലാക്കാൻ കഴിഞ്ഞു. തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Kodiyeri Balakrishnan Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: