Latest News

നാമജപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിർദ്ദേശം

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ കേ​സു​ക​ൾ റജി​സ്​​റ്റ​ർ ചെ​യ്യാ​വൂ​ എന്ന്​​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സി​ന്​ ക​ർ​ശ​ന​ നി​ർ​ദ്ദേ​ശം. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ കേ​സു​ക​ൾ റജി​സ്​​റ്റ​ർ ചെ​യ്യാ​വൂ​ എന്ന്​​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി നി​ർ​ദ്ദേ​ശം ന​ൽ​കി​. നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തിന്റെ പേ​രി​ൽ കേ​സെ​ടു​ക്ക​രു​തെ​ന്നും ഡിജിപി അറിയിച്ചു.

അറസ്റ്റിലായ സ്ത്രീകളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കില്ല. കടുത്ത അക്രമം നടത്തിയ സ്ത്രീകളെ മാത്രമേ റിമാൻഡ് ചെയ്യാവൂ എന്നാണ് നിർദ്ദേശം. ആ​റ്റിങ്ങലിലും കരുനാഗപ്പള്ളിയിലും നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തതിന് സ്‌ത്രീകളടക്കം ആയിരത്തോളം പേർക്കെതിരെ കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നിർദ്ദേശം. സ്ത്രീകൾക്കെതിരേ കേസെടുത്തതിനെ എൻഎസ്എസും ബിജെപിയും ശക്തമായി എതിർത്ത സാഹചര്യത്തിലാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്.

അതേസമയം, ശബരിമല പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ അറസ്റ്റ് ഇന്നലെയും തുടർന്നു. ഇന്നലെ വരെ മൂവായിരത്തോളം പേരെ അറസ്​റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവരുൾപ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് 458 കേസുകളിലായി 4000പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. നൂറോളം പേരെ റിമാൻഡ് ചെയ്തു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala issue dgp directs police to be careful on arrests

Next Story
ട്രെക്കിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമം; കാല്‍വഴുതി കൊക്കയിലേക്ക് വീണ് മലയാളി ദമ്പതികള്‍ മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com