പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. രാവിലെ പത്ത്  മണിക്കാണ് യോഗം. ശബരിമലയിലെ നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. പമ്പയിലെയും ശബരിമലയിലെയും ബോർഡിന്റെ കടകളുടെ ലേലം സംബന്ധിച്ച് യോഗം തീരുമാനം എടുക്കും.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കാൻ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വിധിയെ തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും കണക്കിലെടുത്ത് യുവതീ പ്രവേശനം നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ഹർജിയിൽ പറയുന്നു.

സ്ത്രീ സുരക്ഷയ്ക്കാണ് പ്രധാന പരിഗണന. ഇപ്പോഴത്തെ സാഹചര്യത്തിൽ അധിക സൗകര്യങ്ങളൊരുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നിലവിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ദേവസ്വം ബോർഡ് ഹർജിയിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.