scorecardresearch

ശബരിമല: സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല

എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സാമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്

Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശത്തിൽ മുഖ്യമന്ത്രി വിളിച്ച സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്തുണ ഉറപ്പാക്കാനായി മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സാമുദായിക സംഘടനകൾക്ക് ക്ഷണമുണ്ടായിരുന്നു. ഇന്ന് വൈകിട്ടാണ് യോഗം നടക്കുക.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്ന സംഘടനയായിരുന്നു എന്‍എസ്എസ്. അതേസമയം, എസ്എന്‍ഡിപി സര്‍ക്കാരിന് അനുകൂലമായാണ് നിലകൊണ്ടത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നത് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് വെളളാപ്പളളി നടേശന്‍ വ്യക്തമാക്കി.

യോഗക്ഷേമ സഭാ നേതാക്കള്‍ക്കും ക്ഷണമുണ്ട്. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala issue cm pinarayi vijayan calls a meeting

Best of Express