തിരുവനന്തപുരം: കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപിയുടെ വഴി തടയൽ സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ ശക്തമാക്കി. ചെങ്ങന്നൂരിലെ ചടങ്ങിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. മുളയ്ക്കലി‌ൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു. കരിങ്കൊടി കാണിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് ബിജെപി പ്രതിഷേധം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് ചെങ്ങന്നൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ വഴി തടയാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിക്കൊപ്പം എത്തുന്ന മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരെയും ചെങ്ങന്നൂരില്‍ തടയും. യതീഷ് ചന്ദ്രക്കെതിരെ ബി.ജെ.പി,സംഘ പരിവാർ സംഘടനകൾ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വ​​​ഴി​​​ത​​​ട​​​യ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും സം​​​ഘ​​​ടി​​​പ്പി​​​ക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് അറിയിച്ചു. സം​​​സ്ഥാ​​​ന​​​സ​​​ര്‍​ക്കാ​​​രിനെതിരെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇന്ന് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും നി​​​രാ​​​ഹാ​​​ര​​​ത്തി​​​ന് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കും. നി​​​ല​​​യ്ക്ക​​​ലി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച നി​​​രോ​​​ധ​​​നാ​​​ജ്ഞ ലം​​​ഘി​​​ക്ക​​​ല്‍ സ​​​മ​​​ര​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കും. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കുമെന്നും എം.ടി. രമേശ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ