ശബരിമല: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ദേശീയ പാതകളില്‍ വാഹനങ്ങള്‍ തടയുമെന്നും ബിജെപി അറിയിച്ചു. എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

പോകാനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രനൊപ്പം വന്ന ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് എ.നാഗേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി സുരേന്ദ്രനെ റിമാന്റ് ചെയ്യുകയായിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും, തുലാമാസ പൂജകൾക്കും ശബരിമല നടതുറന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിൽ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയിൽ തമ്പടിച്ചിരുന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ